ഒരു കൊടി കത്തിച്ചപ്പോൾ നൂറു കൊടികൾ ഉയർത്തി സിഐടിയു

single-img
4 May 2020

ഇക്കഴിഞ്ഞ മെയ് ദിനത്തോടനുബന്ധിച്ച് സിഐടിയു ഉയർത്തിയ കൊടികത്തിച്ചതിനു പകരമായി നൂറു കൊടികൾ ഉയർന്നു. ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് പണ്ടകശാല കൂട്ടുംവാതിക്കലിൽ ഉയർത്തിയ കൊടിയും തോരണവുമാണ് സാമൂഹ്യ വിരുദ്ധർ അത്തിച്ചത്. 

ശനിയാഴ് ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. പകൽ ഉയർത്തിയ കൊടി കൊടിമരത്തിൽ നിന്നും കൊടി അഴിച്ചിറക്കി കത്തിച്ച നിലയിലാണ് ഞായറാഴ്ച രാവിലെ കണ്ടത്. ഇതിൽ പ്രതിഷേധാത്മകമായി സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ സുഭാഷിൻ്റെ നേതൃത്വത്തിൽ നൂറ് കൊടികൾ സ്ഥാപിക്കുകയായിരുന്നു. 

ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജോയിൻ്റ് സെക്രട്ടറി പി മണികണ് ഠൻ, സി.പി.ഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ വി വിജയകുമാർ, പി മുരളി, ശാർക്കര ലോക്കൽ സെക്രട്ടറി ജി വ്യാസൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഡ്വ.സലിംഷ, എം ബിനു എന്നിവർ പങ്കെടുത്തു. ചിറയിൻകീഴ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.