‘വൺസ്​ അപ്പോൺ എ വൈറസ്​ ..’ അമേരിക്കക്ക് ചൈനയുടെ മറുപടി

single-img
4 May 2020

ബെ​യ്​​ജി​ങ്​: ചൈനയെ അസഭ്യംവിളിക്കാൻ ഒരു അവസരവും കളയാത്ത യു.എസിനെയും പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെയും കണക്കിന്​ പഴിച്ച്​ ചൈനയുടെ രസികൻ അനിമേഷൻ വിഡിയോ വൈറലാകുന്നു. ചൈനയെ പ്രതിനിധാനംചെയ്​ത്​ ഒരു ഭടനും അമേരിക്കക്കായി സ്​റ്റാച്യൂ ഓഫ്​ ലിബർട്ടിയും പരസ്​പരം നടത്തുന്ന സംഭാഷണമായി പുരോഗമിക്കുന്ന വിഡ​ിയോ നാലു മാസം നീളുന്ന വൈറസി​​െൻറ വ്യാപനവും ഇരുരാജ്യത്തി​​​െൻറയും വിരുദ്ധ പ്രതികരണങ്ങളുമാണ്​ ചിത്രീകരിക്കുന്നത്​. ന്യൂമോണിയ കൂടുതലായി കണ്ട ഡിസംബറിൽ ഭട​​െൻറ അറിയിപ്പോടെയാണ്​ വിഡിയോക്ക്​ തുടക്കം.

ഒരു പുതിയ വൈറസ്​ കണ്ടെത്തിയെന്ന്​ ​ജനുവരിയിൽ ചൈനയുടെ ഭടൻ വെളിപ്പെടുത്തു​േമ്പാൾ അതിലെന്തിരിക്കു​​െന്നന്ന്​ സ്​റ്റാച്യൂ ഓഫ്​ ലിബർട്ടി. അപകടകരമാണ്​, മുഖാവരണം ധരിക്കണമെന്ന ആവശ്യത്തിന്​ അരുതെന്നാണ്​ യു.എസ്​ പ്രതികരണം. വീട്ടിലിരിക്കണമെന്ന്​ പറയു​േമ്പാൾ മനുഷ്യാവകാശ ലംഘനമാണെന്നും താൽക്കാലിക ആശുപത്രികൾ ഒരുക്കിയെന്നതിന്​ അല്ല, അത്​ കോൺസൻട്രേഷൻ ക്യാമ്പാണെന്നും സ്​റ്റാച്യൂ പ്രതികരിക്കുന്നു.

ഫെബ്രുവരിയിൽ​ രോഗികൾ കൂടി ആശുപത്രികൾ നിറഞ്ഞെന്ന​ ഭട​​െൻറ വാക്കുകൾക്ക്​ ചൈന എത്ര പിറകിലാണെന്ന്​​ സ്​റ്റാച്യൂവി​​െൻറ പരിഹാസം. ഡോക്​ടർമാരും മരിച്ചുപോകുകയാണെന്നതിന്​ അക്ഷരാർഥത്തിൽ മൂ​ന്നാം ലോകമെന്നാണ്​ പ്രതികരണം. മാർച്ച്​ മാസത്തിൽ സ്​ഥിതിഗതികൾ മാറിമറിയുകയും യു.എസ്​ വൈറസി​​െൻറ പിടിയിലമരുകയും ചെയ്യുന്നതോടെ ആദ്യം പറഞ്ഞതൊക്കെയും വിഴുങ്ങുകയും ചൈനയെ നിരന്തരം ​കുറ്റപ്പെടുത്തുകയും​ ചെയ്യുന്ന യു.എസിനെയാണ്​ ചിത്രീകരിക്കുന്നത്​.

അവസാനം, പനി പിടിച്ച്​ വിറക്കുന്ന സ്​റ്റാച്യൂവിനോട്​ സ്വയം തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യത്തിന്​ പരസ്​പര വിരുദ്ധമാണെങ്കിലും ഞങ്ങൾതന്നെ എപ്പോഴും ശരിയെന്ന്​ മറുപടി പറയുന്നുണ്ട്​. നിങ്ങളുടെ സ്ഥിരതയാണ്​ ഞങ്ങൾക്കിഷ്​ടമെന്ന ഭട​​െൻറ വാക്കുകളോടെ വിഡിയോ അവസാനിക്കുന്നു.