കാൽനടയാത്രക്കാരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി; ആലുവയിൽ മൂന്ന് മരണം

single-img
4 May 2020

എറണാകുളം ജില്ലയിലെ ആലുവയ്ക്ക് സമീപം മുട്ടത്ത് കാൽ നടയാത്രക്കാരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു..

ഇടപ്പള്ളി സ്വദേശികളായ കുഞ്ഞുമോൻ (52) മജേഷ് (40) മജേഷിന്റെ പത്തുവയസുള്ള മകൾ അർച്ചന എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. ഇടുക്കി സ്വദേശിയായ വ്യക്തി ഓടിച്ച കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് ഇവ‍ര്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.