എട്ടു സംസ്ഥാനങ്ങളില്‍ മദ്യക്കടകള്‍ തുറന്നു; സാമൂഹിക അകലം പാലിക്കാതെ നീണ്ട ക്യൂ

single-img
4 May 2020

ലോക്ക്ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ അനുവദിച്ച ഇളവുകള്‍ അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ മദ്യക്കടകള്‍ തുറന്നു. മൂന്നാം ഘട്ടം ആരംഭിച്ച ഇന്ന്, നീണ്ട ഇടവേളയ്ക്ക് മദ്യക്കടകള്‍ തുറന്നപ്പോള്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 

സാമൂഹിക അകലം അടക്കം വിവിധ നിയന്ത്രണങ്ങള്‍ പാലിച്ച് മദ്യശാലകള്‍ തുറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് എട്ടു സംസ്ഥാനങ്ങളിലാണ് മദ്യക്കടകള്‍ തുറന്നത്. അത്തരത്തില്‍ തുറന്ന കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 

30 ദിവസത്തിലേറെയായി മദ്യക്കടകള്‍ അടഞ്ഞു കിടക്കുകയാണ്. അതുകൊണ്ട് തന്നെ ഇന്ന് മദ്യക്കടകള്‍ തുറന്നപ്പോള്‍ നീണ്ട ക്യൂ ആണ് ദൃശ്യമായത്. ഛത്തീസ്ഗഡ്, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സാമൂഹിക അകലം ഒന്നും പാലിക്കാതെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുളളതെന്നുള്ള് ഗൗരവകരമാണ്.