രണ്ടു മക്കളെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

single-img
3 May 2020

പാലക്കാട്: പാലക്കാട് മാത്തൂരിൽ രണ്ടു മക്കളെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. പല്ലന്‍ ചാത്തനൂരിലെ മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരിയാണ് രണ്ടു മക്കളെ കൊലപെടുത്തി ആത്മഹത്യ ചെയ്തത്. ഇവരുടെ മക്കളായ ആറു വയസുകാരന്‍ ആത്മേഷ്, അഞ്ച് മാസം മാത്രം പ്രായമുള്ള ആജ്ഞേയ എന്നിവരാണ് മരിച്ചത്.

മക്കളെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം കൃഷ്ണകുമാരി തൂങ്ങിമരിക്കുകയായിരുന്നു. ഇവർക്ക് മാനസിക പ്രശ്നമുണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

യുവതിയുടെ ഭര്‍ത്താവും അമ്മയും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല എന്നും പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.