അക്ഷരപ്പിശകിലൂടെ പക്ഷികൾ ഒപ്പുവച്ചു; സൈബർ ലോകത്ത് ട്രോളുകൾ ഏറ്റുവാങ്ങി കെവിന്‍ പീറ്റേഴ്സണ്‍

single-img
3 May 2020

മുന്‍ ഇം​ഗ്ലീഷ് ക്രിക്കറ്ററും ഇപ്പോള്‍ അറിയപ്പെടുന്ന കമന്റേറ്ററുമൊക്കെയായ കെവിന്‍ പീറ്റേഴ്സണ്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന താരമാണ്. പല വിഷയങ്ങളിലും പിറ്റേഴ്സണ്‍ തന്റെ അഭിപ്രായങ്ങള്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും അവയിൽ പലതും ചർച്ചയാകരുകയും ചെയ്യാറുണ്ട്.

ലോക് ഡൗൺകാലത്ത് പീറ്റേഴ്സണ്‍ ലൈവ് വീഡിയോകളുമായും ഇന്റര്‍വ്യൂകളുമായും വളരെ സജീവമായിരുന്നു. ക്രിക്കറ്റിനെ കുറിച്ച്‌ മാത്രമല്ല, മറ്റു പല വിഷയങ്ങളിലും പീറ്റേഴ്സണ്‍ ട്വീറ്റുമായി വരാറുണ്ട്.അതുമാത്രമല്ല പലപ്പോഴും മറ്റുള്ളവരെ കുറിക്കു കൊള്ളുന്ന വിധം ട്രോളാനും ഏറെ മിടുക്കനാണ് പീറ്റേഴ്സണ്‍.

മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേയും സം​ഗാക്കരേയുമടക്കമുള്ളവരൊക്കെയും കെവിന്‍ പീറ്റേഴ്സന്റെ ട്രോള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ തന്റെ പോസ്റ്റിന്റെ പേരില്‍ പീറ്റേഴ്സനു തന്നെയാണ് പണി കിട്ടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കാല്‍പനികതയും കവിഭാവനയും എല്ലാം ചേർത്ത് പീറ്റേഴ്സന്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് അബദ്ധം പിണഞ്ഞത്. പോസ്റ്റില്‍ birds singing എന്നതിനു പകരം പീറ്റേഴ്സണ്‍ കുറിച്ചത് birds ‘signing’ എന്നാണ്. ഇതോടെ ആരാധകര്‍ രണ്ടും കൽപ്പിച്ച് രംഗത്തെത്തി. കിടിലൻ ട്രോളുകളുമായി അവർ ഈ പോസ്റ്റങ്ങ് ആഘോഷിക്കുക തന്നെ ചെയ്തു!

പക്ഷികളെ കണ്ടാല്‍ ഇനി ഓട്ടോ ​ഗ്രാഫ് ചോദിക്കുക എന്ന് ചിലര്‍ കമന്റു ചെയ്തു. ആ സൈന്‍ (ഒപ്പ് വെക്കുന്ന) പക്ഷി വവ്വാലാവാതിരിക്കട്ടെ എന്നും ലോക് ഡൗണ്‍ കാലത്ത് പക്ഷികള്‍ ഏത് കരാറിലാണ് ഒപ്പ് വെക്കുന്നത് എന്നുമൊക്കെ ചോദിച്ച്‌ നിരവധിപ്പേരാണ് പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.