അവർ ഒഡീഷയിലെത്തി: കേരളത്തിലെ അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ആദ്യത്തെ ട്രെയിന്‍ ഒഡീഷയിലെത്തി

single-img
3 May 2020

കേരളത്തിലെ അതിഥി തൊഴിലാളികളെയും വഹിച്ചുകൊണ്ട് പുറപ്പെട്ട ആദ്യത്തെ പ്രത്യേക ട്രെയിന്‍ ഒഡീഷയിലെത്തി. ഇന്നു രാവിലെ ഏഴുമണിയോടെയാണ് ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പൂര്‍ റെയില്‍വേ സ്റ്റേഷനിൽ തീവണ്ടി എത്തിയത്. ഒഡീഷ് സ്വദേശികളായ തൊഴിലാളികളെ ഗഞ്ചാം പൊലീസ് സ്വീകരിച്ചു.

ഇവരെ ജില്ലാ ഭരണകൂടം 14 ദിവസത്തെ ക്വാറന്റീനിലേക്ക് മാറ്റും. കേരള സര്‍ക്കാരിന്റെ സഹകരണത്തില്‍ ഗഞ്ചാം ജില്ലാ പൊലീസ് മേധാവി നന്ദി പ്രകടിപ്പിച്ചു. 1200 ഓളം അതിഥി തൊഴിലാളികളാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 511 പേരാണ് ജഗന്നാഥ് പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്.