മുസ്ലീം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്റര്‍ പതിച്ച് മധ്യപ്രദേശിലെ ഒരു ഗ്രാമം

single-img
3 May 2020

മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഇൻഡോർ ജില്ലാ പരിധിയിലുള്ള ഒരു ഗ്രാമം മുസ്ലീം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്റര്‍ പതിച്ചത് വിവാദമാകുന്നു. ജില്ലയിലെ പേമാല്‍പുരില്‍ പ്രദേശവാസികളുടെ ഒപ്പോടെയുള്ള പോസ്റ്ററാണ് കഴിഞ്ഞ ശനിയാഴ്ച ഇത്തരത്തിൽ പ്രദർശിപ്പിച്ചത്. ഇത് വിവാദമായതോടെ പോലീസ് എത്തി പോസ്റ്റര്‍ നശിപ്പിച്ചു.

ഇത്തരത്തിൽ പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഇന്‍ഡോര്‍ ഡിഐജി ഹരിനാരായണാചാരി അറിയിച്ചു. അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിഗ്‍വിജയ് സിംഗ് പോലീസിനെതിരെയും മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാനെതിരെയും രംഗത്ത് വന്നിട്ടുണ്ട്. ഇതുപോലുള്ള വിഭാഗീയതകള്‍ ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.