കിം ആരോഗ്യവാനായി തിരിച്ചെത്തിയതിൽ വളരെ സന്തോഷം: ട്രംപ്

single-img
3 May 2020

ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ൻ ആ​രോ​ഗ്യ​വാ​നാ​യി മ​ട​ങ്ങി​യെ​ത്തി​യ​തി​ൽ വളരെയധികം സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സാ​ർ​വ​ദേ​ശീ​യ തൊ​ഴി​ലാ​ളി ദി​ന​ത്തി​ലാ​ണ് കി​മ്മി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​ത്. ഉ​ത്ത​ര​കൊ​റി​യ​യി​ൽ ഒ​രു പു​തി​യ ഫാ​ക്ട​റി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്ത് വ​ന്ന​ത്.

അ​ദ്ദേ​ഹം ആ​രോ​ഗ്യ​വാ​നാ​യി​രി​ക്കു​ന്നു എ​ന്ന​ത് ഏ​റെ ആ​ഹ്ലാ​ദ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും ട്രം​പ് ട്വീ​റ്റ് ചെ​യ്തു.20 ദി​വ​സ​ത്തി​നു ശേ​ഷം കിം ​പൊ​തു​വേ​ദി​യി​ൽ എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഉ​ത്ത​ര​കൊ​റി​യ​ൻ ദേ​ശീ​യ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ യോ​ൻ​ഹാ​പ്പും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

നേ​ര​ത്തെ, കിം ​പൊ​തു​വേ​ദി​ക​ളി​ൽ എ​ത്താ​താ​യ​തോ​ടെ അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടു​വെ​ന്നും, അ​ദ്ദേ​ഹ​ത്തി​ന് അ​തീ​വ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നു​മെ​ല്ലാം വാ​ർ​ത്ത​ക​ൾ പ​ര​ന്നി​രു​ന്നു. എ​ന്നാ​ൽ ഈ ​വാ​ർ​ത്ത​ക​ളോ​ട് ഉ​ത്ത​ര​കൊ​റി​യ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. നേ​ര​ത്തെ, കിം ​എ​വി​ടെ​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് എ​ന്തു​പ​റ്റി​യെ​ന്ന് ത​നി​ക്ക് അ​റി​യാ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു.