ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ച് വ്യോമസേനാ വിമാനങ്ങൾ ആ​ശു​പ​ത്രി​കൾക്കു മീ​തേ പു​ഷ്പവൃ​ഷ്‌​ടി ന​ട​ത്തി

single-img
3 May 2020

കോ​വി​ഡി​നെ​തി​രേ പോ​രാ​ടു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആദമർപ്പിച്ച് സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ. ക​പ്പ​ലു​ക​ളി​ൽ ദീ​പാ​ല​ങ്കാ​രം ന​ട​ത്തി​യും കോ​വി​ഡ് ആ​ശു​പ​ത്രി​കൾക്കു മീ​തേ പു​ഷ്പവൃ​ഷ്‌​ടി ന​ട​ത്തി​യും വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചു​മാ​ണ് സേ​നാ​വി​ഭാ​ഗ​ങ്ങൾ ആരോഗ്യ പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. 

ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ വിവിധ യു​ദ്ധ വി​മാ​ന​ങ്ങ​ളും യാ​ത്രാ വി​മാ​ന​ങ്ങ​ളും രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ ആ​കാ​ശ​പ്പ​രേ​ഡ് ന​ട​ത്തി. ശ്രീ​ന​ഗ​റി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​രം വ​രെ​യും ആ​സാ​മി​ല്‍ നി​ന്ന് ഗു​ജ​റാ​ത്തി​ലെ ക​ച്ചു​വ​രെ​യും വി​മാ​ന​ങ്ങ​ള്‍ പ​റ​ന്ന് ആ​ദ​ര​മ​ർ​പ്പി​ച്ചു.

പോ​ലീ​സു​കാ​ര്‍​ക്കു​ള​ള ആ​ദ​ര സൂ​ച​ക​മാ​യി​ട്ട് ഡ​ൽ​ഹി​യി​ലെ പോ​ലീ​സ് സ്മാ​ര​ക​ത്തി​ന് മു​ന്നി​ല്‍ പു​ഷ്പ​ച​ക്രം സ​മ​ര്‍​പ്പി​ച്ച് കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. പി​ന്നാ​ലെ​യാ​ണ് കോ​വി​ഡ് ആ​ശു​പ​ത്രി​ക്കു മീ​തേ വ്യോ​മ​സേ​നാ ഹെ​ലി​കോ​പ്റ്റ​ർ പു​ഷ്പ​വൃ​ഷ്‌​ടി ന​ട​ത്തി​യ​ത്.