ധ്യാൻ ശ്രീനിവാസന്റെ ഞെട്ടിക്കുന്ന മേയ്ക്ക് ഓവർ;ചിത്രം പങ്കുവച്ച് അജു വർഗീസ്

single-img
3 May 2020

സിനിമാ താരങ്ങളുടെ ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങളും ചിത്രങ്ങളും കാത്തിരിക്കുന്ന ആരാധകരുണ്ട്. അവരെ ഞെട്ടിച്ചു കൊണ്ടാണ് ഇത്തവണ നടൻ അജു വർഗീസ് ഒരു ചിത്രം പങ്കു വച്ചിരിക്കുന്നത്. നടൻ ധ്യാൻ ശ്രീനിവാസന്റെ ചിത്രമാണ് അജു പങ്കുവച്ചത്.

Wow !!!That’s an impressive bounce back Sadha 👊👍👏

Posted by Aju Varghese on Saturday, May 2, 2020

തന്‍റെ പുതിയ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ശരീരഭാരം കുറച്ച്‌ മെലിഞ്ഞ ലുക്കില്‍ ആണ് താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്. ആരാധകർ ഞെട്ടി എന്നു മാത്രമല്ല  ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറല്‍ ആവുകയും ചെയ്തു.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ധ്യാന്‍ തന്‍റെ രണ്ടാം ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. കഥയും എല്ലാം തയ്യാറായെന്നാണ് റിപ്പോര്‍ട്ട്. ലോക്ക് ഡൗണിന് ശേഷം ചിത്രത്തിന്‍റെ വിവരങ്ങള്‍ പുറത്തുവിടും.ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് 2019 സെപ്റ്റംബര്‍ 5ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ.

നിവിന്‍ പോളി, നയന്‍താര എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഓണം വിന്നറായി മാറുകയും ചെയ്തു.’ഹിഗ്വിറ്റ’,’അടുക്കള: ദി മാനിഫെസ്റ്റോ’ എന്നീ ചിത്രങ്ങളില്‍ ആണ് ധ്യാന്‍ ഇപ്പോള്‍ അഭിനയിച്ചത്.