ലോക്ഡൗണ്‍ എപ്പോള്‍ അവസാനിക്കും, തകര്‍ന്ന സമ്പദ് വ്യവസ്ഥയെ എങ്ങിനെ തിരിച്ച് പിടിക്കും; പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ്

single-img
2 May 2020

കൊവിഡ് വൈറസ് വ്യാപനത്തിന്റെ കാരണത്താല്‍ ഇന്ത്യയില്‍ വീണ്ടും ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഈ ലോക്ഡൗണ്‍ എപ്പോള്‍ അവസാനിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഇതോടൊപ്പം തന്നെ കൊവിഡ് കാരണം തകര്‍ന്ന സമ്പദ് വ്യവസ്ഥയെ എങ്ങിനെ സര്‍ക്കാര്‍ തിരിച്ചു പിടിക്കുമെന്നതിനുള്ള രൂപരേഖയും വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ലോക്ക് ഡൌണ്‍ല്‍ ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടിലേക്ക് തിരികെ കൊണ്ടു വരുന്ന കാര്യത്തില്‍ മനുഷ്യത്വവും അനുകമ്പയും കാണിച്ചില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. ‘ ഇതര സംസ്ഥാനങ്ങളില തൊഴിലാളികളെ ഭക്ഷണസൗകര്യത്തോടൊപ്പം സാനിറ്റൈസ് ചെയ്ത ട്രെയിനുകളില്‍ വീടുകളിലെത്തിക്കാന്‍ ഞങ്ങള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു,’ എന്ന് സുര്‍ജേവാല പറഞ്ഞു.