വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; വെടിവയ്പ്പിൽ രണ്ട് ഇന്ത്യൻ സൈനികർ മരിച്ചു

single-img
2 May 2020

ശ്രീനഗര്‍: അതിർത്തിയിൽ വീണ്ടും വെടിവെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ. കഴിഞ്ഞ ദിവസം പാകിസ്​താന്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ രണ്ട്​ ഇന്ത്യന്‍ സൈനികര്‍ മരിച്ചു.

ജമ്മു കശ്​മീരിലെ ബാരാമുള്ളയിലെ രാംപുര്‍ സെക്​ടറില്‍ വെള്ളിയാഴ്ച വൈകീട്ടാണ്​ പാക്​ വെടിവെപ്പുണ്ടായത്​​. പരിക്കേറ്റ സൈനികരെയെല്ലാവരേയും ആശുപത്രിയിലെത്തിച്ച്‌​ അടിയന്തര ചികിത്സ നല്‍കിയെലങ്കിലും രണ്ട്​ പേര്‍ മരണപ്പെടുകയായിരുന്നു.

പ്രകോപനമില്ലാതെ പാക്​ സൈനികര്‍ വെടിയുതിര്‍ത്തത് ഇന്ത്യന്‍ പോസ്​റ്റുകള്‍ക്ക്​ നേരെ ​ആക്രമണം നടത്തുകയായിരുന്നു. ഉടന്‍ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി.ഏപ്രില്‍ 30 ന്​ പൂഞ്ചിലും പ്രകോപനമില്ലാതെ പാക്​ സൈന്യം ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയിരുന്നു.