സംസ്ഥാനത്തെ വിവിധ സോണുകളിലെ ഇളവുകളും നിയന്ത്രണങ്ങളും അറിയാം

single-img
2 May 2020

മുഖ്യമന്ത്രി ഇന്നത്തെ വാർത്താ സമ്മേളനത്തിൽ പ്രകാരം പൊതുഗതാഗതം ഗ്രീൻ സോണിൽ അടക്കം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ റോഡിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർക്ക് പുറമെ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യരുത്. ഈ നിര്‍ദ്ദേശം ഹോട്ട്സ്പോട്ടുകളിലും ബാധകമാണ്.

ഇരുചക്ര വാഹനങ്ങളിൽ ഒരാള്‍മാത്രം.( പിൻസീറ്റ് യാത്ര പാടില്ല). എന്നാല്‍ ഹോട്ട്സ്പോ‍ട്ട് അല്ലാത്ത ഇടങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഇളവ് അനുവദിക്കും. കൂടുതലായി ആളുകൾ കൂടിച്ചേരുന്ന പരിപാടി പാടില്ല. ഇപ്പോഴുള്ളപോലെ തന്നെ സിനിമാ തിയേറ്റർ, ആരാധനാലയങ്ങൾ, തുടങ്ങിയവയ്ക്ക് നിയന്ത്രണം തുടരും.ഞായറാഴ്ചകള്‍ കടകൾ തുറക്കരുത്. വാഹനങ്ങൾ പുറത്തിറങ്ങരുത്. ഈ തീരുമാനത്തില്‍ നാളെ മാത്രം ഇളവുണ്ട്. എന്നാല്‍ പിന്നീടുള്ള ഞായറാഴ്ചകളിൽ നിയന്ത്രണം പൂർണ്ണതോതിൽ കൊണ്ടുവരണം.

സംസ്ഥാനത്തെ അവശ്യ സേവനങ്ങളല്ലാത്ത സർക്കാർ ഓഫീസുകൾ മെയ് 15 വരെ പ്രവർത്തിക്കാം. ഗ്രീൻ സോണുകളിൽ രാവിലെ ഏഴ് മുതൽ രാത്രി 7.30 വരെ കടകൾ പ്രവർത്തിക്കാം. ഞായര്‍ ഒഴികെയുള്ള ആഴ്ചയിലെ ആറ് ദിവസവും ഇത് അനുവദിക്കും.

തീവ്രത കുറഞ്ഞ ഓറഞ്ച് സോണുകളിൽ ഇപ്പോഴുള്ള സ്ഥിതി തുടരും. ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ ഹോട്ടലുകൾ/ ഭക്ഷണശാലകൾ എന്നിവയ്ക്ക് പാർസൽ വിതരണത്തിനായി തുറക്കാം. ഇവിടങ്ങളില്‍ ഇപ്പോഴുള്ള സമയക്രമം പാലിക്കണം. കടകൾക്കെല്ലാം നിലവിലെ സ്ഥിതി തുടരും. ഒന്നില്‍ കൂടുതല്‍ നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരെ വച്ച് തുറക്കാം. ഈ അനുവാദത്തിന് ഗ്രീൻ, ഓറഞ്ച് സോണുകളിൽ മാത്രമാണ് ബാധകം. ഇവിടങ്ങളില്‍ ടാക്സി, ഊബർ ടാക്സി എന്നിവ അനുവദിക്കും.

കാര്യമായ പ്രശ്നങ്ങള്‍ ഇല്ലാത്ത ഗ്രീൻ സോണുകളിൽ രാവിലെ ഏഴ് മുതൽ രാത്രി 7.30 വരെ കടകൾ പ്രവർത്തിക്കാം. ഞായര്‍ ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ഇത് അനുവദിക്കും. ഓറഞ്ച് സോണുകളിലാവട്ടെ നിലവിലെ സ്ഥിതി തുടരും.