ഇന്ത്യയിൽ കൊവിഡ് പടരാന്‍ കാരണം തബ്‍ലീഗ് ജമാഅത്ത്: യോഗി ആദിത്യനാഥ്‌

single-img
2 May 2020

ഇന്ത്യയാകെ കൊവിഡ് 19 വൈറസ് പടരാന്‍ കാരണം തബ്‍ലീഗ് ജമാഅത്ത് ആണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ സംസ്ഥാനങ്ങളിലും കൊറോണ വൈറസിന്‍റെ വാഹകരായി മാറിയത് തബ്‍ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.

തികച്ചും അപലപനീയമായ കാര്യമാണ് തബ്‍ലീഗ് ജമാഅത്ത് ചെയ്തത്. ഒരുപക്ഷേ അവര്‍ അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് ലോക്ക്ഡൗണിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറ്റകരമായ ഒരു കാര്യമാണ് അവര്‍ ചെയ്തത്. അങ്ങിനെചെയ്തതിന്റെ നടപടികള്‍ അവര്‍ക്കെതിരെയുണ്ടാകും. ഡൽഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‍ലീഗ് ജമാഅത്ത് മതസമ്മേളനവുമായി ബന്ധപ്പെട്ട 3000 കേസുകളാണ് യുപിയിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും യോഗി പറഞ്ഞു.