മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്ക് സെെക്കിളിൽ യാത്രതിരിച്ചയാൾ വഴിയിൽ കുഴഞ്ഞുവീണു മരിച്ചു

single-img
2 May 2020

മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് സൈക്കിള്‍ ചവിട്ടിയ കുടിയേറ്റ തൊഴിലാളി യാത്രമാ മധ്യേ വീണുമരിച്ചു വീണതായി റിപ്പോർട്ടുകൾ. വഴിയരികില്‍ അവശ നിലയില്‍ കണ്ടെത്തിയ ഇയാള ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭിവംഡിയില്‍ നിന്നാണ് ഇയാള്‍ യാത്ര തിരിച്ചത്. 

നിരവധിപേരാണ് സ്വന്തം നാട്ടിലെത്താനായി നടന്നും സൈക്കിള്‍ ചവിട്ടിയും പോകുന്നത്. തെലങ്കാനയിലെ മുളക് പാടത്ത് ജോലിക്ക് പോയ പന്ത്രണ്ടുകാരി നൂറു കിലോമീറ്റര്‍ നടന്നതിന് ശേഷം ഛത്തീസ്ഗഡില്‍ സ്വന്തം ഗ്രാമാതിര്‍ത്തിക്ക് സമീപം മരിച്ചു വീണിരുന്നു. 

അതേസമയം, തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാനായി കേന്ദ്രസര്‍ക്കാര്‍ ട്രെയിന്‍ സംവിധാനം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി. തൊഴിലാളികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.