അഭ്യൂഹങ്ങൾക്കു വിട: കിം ജോങ് ഉൻ പൊതുവേദിയിലെത്തി

single-img
2 May 2020

ആരോഗ്യ നിലയെ പറ്റിയുള്ള ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്‌ ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പട്ടതാായി റിപ്പോര്‍ട്ടുകൾ. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

മൂന്നാഴ്‌ചക്ക്‌ ശേഷമാണ്‌ കിം ജോങ്‌ പൊതുവേദിയിലെത്തുന്നത്‌. പുതിയതായി നിര്‍മിച്ച വളം നിര്‍മാണ ശാലയുടെ ഉദ്‌ഘാടനത്തിനാണ്‌ കിം ജോങ്‌ ഉന്‍ എത്തിയത്‌ എന്നാണ്‌ പറയുന്നത്‌. ഹൃദയ ശസ്‌ത്രക്രിയക്ക്‌ വിധേയമായതിന്‌ പിന്നാലെ കി ജോങ്‌ ഉന്നിന്‌ മസ്‌തിഷ മരണം സംഭവിച്ചു എന്ന നിലയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നത്‌.

ഏപ്രില്‍ 11ന്‌ ശേഷം കിം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതോടെ ഊഹാപോഹങ്ങള്‍ ശക്തമായി. ഏപ്രില്‍ 15ന്‌ മുത്തച്ഛനും മുന്‍സര്‍വാധിപതിയുമായ കിം ഉല്‍ സുരാഗിന്റെ ജന്മദിനാഘോഷത്തിലും കിം ജോങ്‌ പങ്കെടുത്തില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. ഉത്തരകൊറിയയിലെ ഒരു പ്രധാനപ്പെട്ട ദേശിയ ആഘോഷമാണ്‌ ഇത്‌.