സാരിയില്‍ മനോഹരിയായി കനിഹ; ലോക്ക് ഡൗണ്‍ ചിത്രവുമായി സോഷ്യല്‍ മീഡിയയില്‍

single-img
2 May 2020

ഈ ലോക്ക് ഡൌണ്‍ സമയം തന്റെ ഏറ്റവും പ്രിയമുള്ള സാരിയുടുത്ത് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമല്‍ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം കനിഹ.കറുപ്പില്‍ വൈറ്റും ബോര്‍ഡറുള്ള സാരിയില്‍ കാഴ്ചയില്‍അതീവ സുന്ദരിയാണ് താരം.

സിനിമാ മേഖലയില്‍ നടി, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, പിന്നണി ഗായിക, ടിവി അവതാരക എന്നിങ്ങനെ നിരവധി മേഖലകളില്‍ തിളങ്ങിയ കനിഹ ഏറ്റവുമൊടുവിലായി ഇപ്പോള്‍ സംവിധാനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ ആദ്യമായി ക്യാമറയ്ക്കു പിന്നിലെത്തുന്നു എന്ന് ചില ചിത്രങ്ങള്‍ പങ്കുവെച്ച് താരം സൂചന നല്‍കിയിരുന്നു.