കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പ്രതിഷേധ കൂട്ടായ്മ;ഹോങ്കോങിൽ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു

single-img
2 May 2020

ഹോങ്കോങിൽ മെയ് ദിനത്തിൽ പ്രതിഷേധ കൂട്ടായ്മ. ലോക വ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിക്കാതെ കൂട്ടം കൂടിയവർക്കെതിരെ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച്‌​ ഒത്തുകൂടിയവരെ പിരിച്ചുവിടാനായിരുന്നു പൊലീസിന്റെ നടപടി.

വിവിധ ആവശ്യങ്ങളുന്നയിച്ച്‌​ മാസങ്ങളായി നടക്കുന്ന പ്രക്ഷോഭത്തി​​ന്റെ ഭാഗമായാണ്​ ആളുകള്‍ കൂട്ടമായി തൊഴിലാളി ദിനത്തില്‍ തെരുവിലിറങ്ങിയത്​.കൗലൂണ്‍സ്​ മോങ് കോക്ക്, ക്വാന്‍ ടോംഗ് സബ്‌വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍​ പ്രതിഷേധം അരങ്ങേറി.

കോവിഡ്​ പശ്​ചാത്തലത്തില്‍ പാലിക്കേണ്ട സാമൂഹിക അകലം  പാലിക്കാൻ ആവശ്യപ്പെട്ടെഹ്കിലും സമരക്കാർ തയ്യാറായില്ല. ഷോപ്പിങ്​ മാള്‍ വളയാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയായിരുന്നു.

ഹോങ്കോങ്ങിലെ തടവുകാരെ ചൈനയിലേക്ക്​ മാറ്റാന്‍ അനുവദിക്കുന്ന ബില്‍ പാസാക്കിയതിനെതിരെ കഴിഞ്ഞ ജൂണില്‍ ആരംഭിച്ച പ്രതിഷേധത്തി​​ന്റെ തുടര്‍ച്ചയാണ് പ്രകടനങ്ങള്‍. നേരത്തേ നടന്ന പ്രതിഷേധങ്ങളുടെ പേരില്‍ 15 ജനാധിപത്യ അനുകൂല പ്രവര്‍ത്തകരെയും മുന്‍ നിയമനിര്‍മാതാക്കളെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.