ഈ ആഴ്ച കിം ജോങ് ഉന്നുമായി സംസാരിക്കാൻ സാധ്യതയുണ്ടെന്ന് ഡൊണാൾഡ് ട്രംപ്

single-img
2 May 2020

ഈ ആഴ്ചയുടെ അവസാനത്തോടെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി സംസാരിക്കാൻ സാധ്യതയുണ്ടെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്ക് കിമ്മിന്റെ ഇപ്പോഴത്തെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും എന്നാൽ ഇതേക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ കഴിയില്ലെന്നുമുളള പ്രസ്താവനയുമായി ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.

കിമ്മിനെ പറ്റിയുള്ള ആരോഗ്യ നില സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രസ്താവനകൾ. പക്ഷെ ഈ ആഭ്യൂഹങ്ങൾക്ക് താൽക്കാലിക വിരാമമിട്ടു കൊണ്ട് കിം ജോങ് ഉൻ പൊതുവേദിയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കിം തന്റെ രാജ്യത്തെ പുതിയ വളം ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന ഒരു ചിത്രം ഉത്തരകൊറിയൻ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.