ലോക്ക് ഡൗണിൽ ‘പൈനാപ്പിള്‍ വാറ്റ്’ തരംഗമായി ഒരു രാജ്യം ; ഡിമാന്‍ഡ് കൂടിയതോടെ വിലയും ഇരട്ടിയായി

single-img
2 May 2020

ലോക്ക് ഡൌണ്‍ വന്നതോടെ മദ്യം ലഭിക്കാതെ വന്നപ്പോള്‍ പരമ്പരാഗതമായ രീതിയില്‍ ‘പൈനാപ്പിള്‍ വാറ്റ്’ ഉണ്ടാക്കുകയാണ് സൗത്ത് ആഫ്രിക്കക്കാര്‍. പൈനാപ്പിള്‍ വാറ്റ് ഉണ്ടാക്കാന്‍ ധാരാളം പൈനാപ്പിളാണ് ആളുകള്‍ വാങ്ങുന്നത്. പൈനാപ്പിളിന്റെ കൂടെ പഞ്ചസാരയും ഈസ്റ്റും മാത്രം ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. എന്തായാലും ഡിമാന്‍ഡ് കൂടിയതോടെ പൈനാപ്പിളിന്റെ വില ഇവിടെ ഇരട്ടിയായിരിക്കുകയാണ്.

ചില സ്ഥലങ്ങളിലാവട്ടെ പൈനാപ്പിളും പഞ്ചസാരയും ഈസ്റ്റും ഒന്നിച്ച് പാക്കേജായി വില്‍പന നടത്തുന്ന കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ” കഴിഞ്ഞ അഞ്ചാഴ്ചയായി ഇവിടെ മദ്യം ലഭിക്കാതായിട്ട്. മദ്യശാലകള്‍ അടഞ്ഞുകിടക്കുകയാണല്ലോ. ഈ സാഹചര്യത്തിലാണ് പരമ്പരാഗതമായ പൈനാപ്പിള്‍ വാറ്റിന്റെ റെസിപ്പി എല്ലാവരും പരീക്ഷിക്കാന്‍ തുടങ്ങിയത്” എന്ന് കേപ്ടൗണ്‍ പ്രസിഡന്റ് സമാന്ത നോളന്‍ പറയുന്നു.