ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നത് ഹൃദയം നിറയ്ക്കുന്നു: പ്രധാനമന്ത്രി

single-img
1 May 2020

കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്നവരെയോര്‍ത്ത്‌ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരെ ഇന്ത്യ ധീരമായി പോരാടുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. 

കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജോലി കഴിഞ്ഞു വീടുകളില്‍ തിരിച്ചെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന്‌ അഭിനന്ദിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. 

ഇതാണ്‌ ഇന്ത്യയുടെ വികാരമെന്നും, ഇത്തരം നിമിഷങ്ങള്‍ ഹൃദയം നിറക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.