ലോക്ക് ഡൌണ്‍ ലംഘനം; കൊല്ലത്ത് പോലീസുകാരന്‍ അറസ്റ്റില്‍

single-img
1 May 2020

കൊല്ലത്ത് ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച പോലീസുകാരന്‍ അറസ്റ്റില്‍. തിരുവന്തപുരം ജില്ലയിൽ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിൽ ജോലിചെയ്യുന്ന സിവില്‍ പൊലീസ് ഓഫീസര്‍ രതീഷിനെയാണ് ഒദ്യോഗിക പദവി ദുരുപയോ​ഗം ചെയ്ത് വിലക്ക് ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്.

ഇതിന് മൂന്ന് ദിവസം മുൻപ് പോലും ഇയാൾ ട്രിപ്പില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കുളത്തുപ്പുഴയില്‍ എത്തിയിരുന്നു. അന്ന് വന്നപ്പോൾ ഒദ്യോഗിക ആവശ്യമെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്ന് വീണ്ടും എത്തിയതോടെ പോലീസ് ഇയാളെ തടയുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് റൂറല്‍ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രാകാരം ഇയാളെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്യുകയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.