രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടല്‍; ഓരോ സോണിലെയും ഇളവുകള്‍ എന്തൊക്കെ എന്നറിയാം

single-img
1 May 2020

രണ്ടാഴ്ച കൂടി രാജ്യത്തെ ലോക്ക് ഡൌൺ നീട്ടിയതോടെ നിയന്ത്രണങ്ങളിൽ ചില ഇളവുകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്. രോഗ വ്യാപനം കൂടുതലുള്ള റെ​ഡ് സോ​ണി​ല്‍‌ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും ഓ​റ​ഞ്ച്, ഗ്രീ​ന്‍ മേ​ഖ​ല​ക​ളി​ല്‍ ഇ​ള​വു​ക​ളു​മാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​ത്.

റെ​ഡ് സോ​ണി​ല്‍ അ​നു​വ​ദി​ക്കു​ന്ന പ്രധാന ഇളവുകൾ:

എം​എ​ന്‍​ആ​ര്‍​ഇ​ജി​എയുടെ പ്ര​വൃ​ത്തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ വ്യാ​വ​സാ​യി​ക, നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും, ഭ​ക്ഷ്യ​സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ളും ഇ​ഷ്ടി​ക ചൂ​ള​ക​ളും അ​നു​വ​ദ​നീ​യ​മാ​ണ്.

കൃഷിയുമായി ബന്ധപ്പെട്ട വി​ത, വി​ള​വെ​ടു​പ്പ്, സം​ഭ​ര​ണം, വി​പ​ണ​നം തു​ട​ങ്ങി എ​ല്ലാ കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​നു​വ​ദി​ക്കും.

മൃ​ഗങ്ങളുടെ ​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. ഉ​ള്‍​നാ​ട​ന്‍, സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​നം എ​ന്നി​വ​യും അ​നു​വ​ദി​ക്കും.

വി​പ​ണ​നം ഉ​ള്‍​പ്പെ​ടെ തോ​ട്ടം മേ​ഖ​ല​യി​ലെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​നു​വ​ദ​നീ​യ​മാ​ണ്.

എ​ല്ലാ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളും (ആ​യു​ഷ് ഉ​ള്‍​പ്പെ​ടെ) അ​നു​വ​ദി​ക്കും.

ബാ​ങ്ക്, ബാ​ങ്ക് ഇ​ത​ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.

പൊ​തു​സം​വി​ധാ​ന​ങ്ങ​ളാ​യ വൈ​ദ്യു​തി, ജ​ലം, ശു​ചി​ത്വം, മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം, ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, ഇ​ന്‍റ​ര്‍​നെ​റ്റ് എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കും. കൂ​ടാ​തെ കൊ​റി​യ​ര്‍, പോ​സ്റ്റ​ല്‍ സേ​വ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കും.

അ​ച്ച​ടി, ഇ​ല​ക്‌​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ള്‍, ഐ​ടി, ഐ​ടി സേ​വ​ന​ങ്ങ​ള്‍, കോ​ള്‍ സെ​ന്‍റ​റു​ക​ള്‍, കോ​ള്‍​ഡ് സ്റ്റോ​റേ​ജ്, വെ​യ​ര്‍​ഹൗ​സിം​ഗ് സേ​വ​ന​ങ്ങ​ള്‍, ബാ​ര്‍​ബ​ര്‍​മാ​ര്‍ ഒ​ഴി​കെ സ്വ​യം​തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​യും അ​നു​വ​ദി​ക്കും.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ യൂ​ണി​റ്റു​ക​ളും ഉ​ണ്ടാ​കും.

ഓ​റ​ഞ്ച് സോ​ണ്‍

റെ​ഡ് സോ​ണു​ക​ളി​ല്‍ അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​യും അ​തി​ന് പു​റ​മെ ഏ​താ​നും ഇ​ള​വു​ക​ളു​മാ​ണ് ന​ല്‍​കു​ന്ന​ത്.

ടാ​ക്സി​ക​ള്‍ അ​നു​വ​ദി​ക്കും. ഡ്രൈ​വ​റും ഒ​രു യാ​ത്ര​ക്കാ​ര​നും മാ​ത്ര​മേ പാ​ടു​ള്ളു.

നാ​ല് ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍ കൂ​ടാ​തെ പ​ര​മാ​വ​ധി ര​ണ്ട് യാ​ത്ര​ക്കാ​ര്‍. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് സ​ഞ്ച​രി​ക്കാം. മു​ന്‍​കൂ​ര്‍ അ​നു​മ​തി​യോ​ടെ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ അ​ന്ത​ര്‍ ജി​ല്ലാ യാ​ത്ര​ക​ളും അ​നു​വ​ദി​ക്കും.

ഗ്രീ​ന്‍ സോ​ണ്‍

ഗ്രീ​ന്‍ സോ​ണി​ല്‍ റെ​ഡ്, ഓ​റ​ഞ്ച് സോ​ണു​ക​ളി​ലെ ഇ​ള​വു​ക​ള്‍​ക്ക് പു​റ​മെ പൊ​തു​ഗ​താ​ഗ​തം അ​നു​വ​ദി​ക്കും.

ബ​സു​ക​ളി​ല്‍ 50 ശ​ത​മാ​നം യാ​ത്ര​ക്കാ​രു​മാ​യി സ​ര്‍​വീ​സ് ന​ട​ത്താം. ഡി​പ്പോ​ക​ളി​ലും 50 ശ​ത​മാ​നം സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്താം.

ച​ര​ക്ക് ഗ​താ​ഗ​ത​വും പാ​സി​ല്ലാ​തെ അ​നു​വ​ദി​ക്കും.