സുപീംകോടതി നിരാശപ്പെടുത്തുന്നു, ചുമതലകൾ നിറവേറ്റുന്നില്ല: രൂക്ഷവിമർശനവുമായി മു​ൻ ജ​സ്റ്റീ​സ്

single-img
1 May 2020

മു​ൻ ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​ക്കൂ​ർ സു​പ്രീം കോ​ട​തി​ക്കെ​തി​രേ രുക്ഷവിമർശനവുമായി രം​ഗ​ത്ത്. സു​പ്രിം കോ​ട​തി ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ചു​മ​ത​ല​ക​ൾ തൃ​പ്തി​ക​ര​മാ​യി നി​റ​വേ​റ്റു​ന്നി​ല്ലെന്നും ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും മു​ൻ ജ​സ്റ്റീ​സ് വി​മ​ർ​ശിച്ചു. “ദ ​വ​യ​റി’​നാ​യി പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ക​ര​ൺ ഥാ​പ്പ​റി​ന് ന​ൽ‌​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മു​ൻ ജ​സ്റ്റീ​സി​ന്‍റെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ. 

കൊറോണക്കാലത്തെ സു​പ്രീം കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഷ​യ​ത്തി​ലെ നി​ല​പാ​ടും മ​ങ്ങ​ലേ​ൽ​പ്പി​ച്ചു. സി​എ​എ, കാ​ഷ്മീ​ർ ഹ​ർ​ജി​ക​ൾ മാ​റ്റി​യ​ത് എ​ന്തി​നാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ജസ്റ്റീസ് ​ലോ​ക്കൂ​ർ പ​റ​ഞ്ഞു.

ആ​റു​വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ടു​നി​ന്ന കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ജ​സ്റ്റി​സ് ലോ​ക്കൂ​ർ 2018 ഡി​സം​ബ​റി​ലാ​ണ് സു​പ്രീം കോ​ട​തി​യി​ൽ​നി​ന്ന് വി​ര​മി​ച്ച​ത്.