‘ഈ കാലവും കടന്നു പോകും, തൊഴിലിടം ഏതായാലും മാസ്‌ക് ധരിക്കൂ’; ജയസൂര്യ നായകനാകുന്ന വെള്ളത്തിന്റെ പോസ്റ്റര്‍ എത്തി

single-img
1 May 2020

നടന്‍ ജയസൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വെള്ളം’. മെയ് ഒന്ന് തൊഴിലാളി ദിനമായ ഇന്ന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് ചിത്രത്തിന്റെ പോസ്റ്റര്‍ ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു.

കൊറോണയുടെ കാലത്ത് മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയാണ് ജയസൂര്യ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.ഈ കാലവും കടന്നു പോകും, പുതിയ പ്രതീക്ഷകള്‍ക്ക് വേണ്ടി നമുക്ക് അദ്ധ്വാനിക്കാം, തൊഴിലിടം ഏതായാലും മാസ്‌ക് ധരിക്കൂ … മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം.. ഏവര്‍ക്കും സാര്‍വ്വദേശീയ തൊഴിലാളിദിനാശംസകള്‍ എന്നാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് കൊണ്ട് ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഈ കാലവും കടന്നു പോകും പുതിയ പ്രതീക്ഷകൾക്ക് വേണ്ടി നമുക്ക് അദ്ധ്വാനിക്കാംതൊഴിലിടം ഏതായാലും മാസ്ക് ധരിക്കൂ … മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാംഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

Posted by Jayasurya on Thursday, April 30, 2020