രാജ്യത്ത് അതിഥി തൊഴിലാളികള്‍ക്കായി ആദ്യ ട്രെയിൻ അനുവദിച്ച് കേന്ദ്ര സർക്കാർ

1 May 2020

അതിഥി തൊഴിലാളികള്‍ക്കായി രാജ്യത്ത് ആദ്യ ട്രെയിൻ അനുവദിച്ച് കേന്ദ്ര സർക്കാർ. തെലുങ്കാനയില്‍നിന്ന് ജാർഖണ്ഡിലേക്കാണ് 24 ബോഗിയുള്ള ട്രെയിന്‍ അനുവദിച്ചത്. അതേസമയം വിമാന സർവീസ് പുനരാരംഭിക്കുന്നതിന് തയാറെടുക്കാന്‍ വിമാനകമ്പനികള്‍ക്കും എയര്‍പോര്‍ട്ടുകള്‍ക്കും കേന്ദ്ര സർക്കാർ നിര്‍ദേശം നൽകി.
മേയ് പകുതിയോടെ ഭാഗികമായി സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. എയര്‍പോര്‍ട്ട് അതോറിട്ടി കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം കൈമാറി.
പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസ് ആയിരിക്കും ആദ്യം ആരംഭിക്കുക. സമ്പര്‍ക്ക അകലം പാലിക്കുന്നതിന്റെ ഭാഗമായി മുപ്പത് ശതമാനം സീറ്റുകളില്‍ മാത്രമേ യാത്ര അനുവദിക്കൂ.