രാജ്യത്തെ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

single-img
1 May 2020

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാ​ഗമായി രാജ്യവ്യാപക ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. രാജ്യത്തെ ഇപ്പോഴുള്ള സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ മാസം പതിനേഴ് വരെയാണ് ലോക്ക് ‍ഡൗൺ നീട്ടിയിരിക്കുന്നത്. കർശന നിയന്ത്രണങ്ങൾ തുടരും. ട്രെയിൻ, വിമാർ സർവ്വിസുകൾ തുടങ്ങില്ല. റോഡ് ഗതാഗതവും പതിനേഴ് വരെ ഉണ്ടാകില്ല. അതേസമയം റെഡ് സോണ്‍ ഒഴികെയുള്ള സോണുകളില്‍ ഇളവുകള്‍ അനുവദിക്കും.

ഇപ്പോഴുള്ള ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളുമായി കൂടുതൽ ച‍ർച്ചകൾക്ക് ശേഷം ഗ്രീൻ സോണിൽ ചില ഇളവുകൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.