കോവിഡ് 19: സൗദിയിൽ ഇന്ന് പുതിയ രോഗികൾ 1344; ഇവരിൽ 1115പേർ പ്രവാസികൾ

single-img
1 May 2020

കോവിഡ് 19 വൈറസ് ബാധിച്ച് സൗദിയിൽ ഇന്ന് ഏഴ് പേര്‍ മരിച്ചു. രാജ്യത്തെ പുതിയ രോഗികൾ 1344 പേരാണ്. ഇവരിൽ 1115 പേരാണ് പ്രവാസികള്‍. ഇന്നത്തെകൂടി സൗദിയിലെ ആകെ മരണ സംഖ്യ 169 ആകുകയും രോഗികളുടെ എണ്ണം 24097 ആയി ഉയരുകയും ചെയ്തു.

നിലവിൽ 117 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇതുവരെ രോഗ വിമുക്തരായവർ 3555 പേരാണ്. ഇന്ന് മാത്രം 392 പേര്‍ക്കാണ് രോഗമുക്തി. കൂടുതൽ ആളുകൾ രോഗവിമുക്തരായത് ( 290) പേര്‍ റിയാദിലാണ്. ഇവിടെ കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു.

അധികൃതർ പരിശോധന വ്യാപകമാക്കിയതാണ് രോഗികള്‍ കൂടുവാന്‍ കാരണം. നിലവിൽ സൗദിയിൽ ഫീൽഡ് സർവേ പതിനഞ്ചാം ദിവസവും തുടരുകയാണ്. അതേസമയം ജിദ്ദയിൽ നാലു പേരും മക്കയിലും മൂന്നുപേരുമാണ് ഇന്ന് മരിച്ചത്. 46നും 75നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരെല്ലാം.