ചെന്നൈയിൽ സാമൂഹിക വ്യാപനം! 98 ശ​ത​മാ​നം പേ​ർ​ക്കും കോവിഡ് സ്​​ഥി​രീ​ക​രി​ച്ച​ത്​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ

single-img
1 May 2020

ചെ​ന്നൈ: രാ​ജ്യ​ത്ത്​ ഏ​റ്റ​വും വ​ലി​യ ഹോ​ട്ട്​​സ്​​പോ​ട്ടു​ക​ളി​ലൊ​ന്നാ​യി ചെ​ന്നൈ ന​ഗ​രം മാ​റി​യി​രിക്കുന്നു ​. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​ത്തി​ൽ സാ​മൂ​ഹി​ക വ്യാ​പ​നം ഉ​ണ്ടാ​യ​താ​യാ​ണ്​ അ​നൗ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട്. ഓരോ ദി​വ​സ​വും ശ​രാ​ശ​രി നൂ​റോ​ളം പേ​ർ​ക്ക്​ പു​തു​താ​യി രോ​ഗം ബാ​ധി​ക്കു​ന്ന​ത്​ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്. നി​ല​വി​ൽ 800ല​ധി​കം പേ​ർ​ക്കാ​ണ്​ ചെ​ന്നൈ​യി​ൽ രോ​ഗം ബാ​ധി​ച്ച​ത്. ഒ​ന്ന​ര കോ​ടി​യി​ലേ​റെ ജ​ന​ങ്ങ​ൾ പാ​ർ​ക്കു​ന്ന ചെ​ന്നൈ ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളിലും കോ​വി​ഡ്​ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദു​ഷ്​​ക​ര​മാ​വു​കയാണ്.

ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മാ​ണ്​ രോ​ഗ​വ്യാ​പ​ന​ത്തി​ന്​ കാ​ര​ണ​മാ​വു​ന്ന​ത് . രോ​ഗം സ്​​ഥി​രീ​ക​രി​ച്ച 98 ശ​ത​മാ​നം പേ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ ചെ​ന്നൈ സി​റ്റി കോ​ർ​പ​റേ​ഷ​ൻ ക​മീ​ഷ​ണ​ർ പ്ര​കാ​ശ്​ അ​റി​യി​ച്ചു. കൃ​ഷ്​​ണ​ഗി​രി, ഈറോ​ഡ്, ക​രൂ​ർ ജി​ല്ല​ക​ളി​ൽ നി​ല​വി​ൽ കോ​വി​ഡ്​ ബാ​ധ​യി​ല്ല. കോ​യ​മ്പ​ത്തൂ​ർ ഉ​ൾ​പ്പെ​ടെ മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കു​േ​മ്പാ​ഴാ​ണ്​ ചെ​ന്നൈ​യി​ൽ ക്ര​മാ​തീ​ത​മാ​യ നി​ല​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത്.

ല​ക്ഷ​ക്ക​ണ​ക്കി​ന്​ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളാ​ണ്​ ചെ​ന്നൈ​യി​ൽ താ​മ​സി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ കാ​ര്യ​മാ​യ രോ​ഗ​ബാ​ധ ഇ​തേ​വ​രെ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. നോ​ർ​ക്ക റൂ​ട്ട്​​സി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച നി​ല​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ നാ​ട്ടി​ലെ​ത്താനാകുമെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. നാ​ട്ടി​ലേ​ക്ക്​ ​ മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശ​ങ്ങ​ളി​ലെ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​ക​ൾ​ക്ക്​ nonresidenttamil.org എ​ന്ന വെബ്‌സൈറ്റിൽ പേ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​മെ​ന്ന്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ചു.