ബാഹുബലി ഒളിപ്പിച്ച സർപ്രൈസുകൾ അവസാനിക്കുന്നില്ല; കട്ടപ്പയായി മോഹന്‍ലാല്‍, ബാഹുബലിയായി ഹൃതിക്… ഇതോ രാജമൗലിയുടെ നടക്കാതെ പോയ കാസ്റ്റിങ്?

single-img
1 May 2020

പ്രഭാസ് നായകനായ ‘ബാഹുബലി 2’ മൂന്ന് വര്‍ഷം പിന്നീടുമ്പോള്‍ ബാഹുബലി ഒളിപ്പിച്ച സർപ്രൈസുകളും അവസാനിക്കുന്നില്ല.സിനിമയുടെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ആരാധകരുടെ ഇടയിലാകെ. ശരിക്കും പ്രഭാസിനെ തന്നെയാണോ ബാഹുബലി വേഷത്തിനായി രാജമൗലി പരിഗണിച്ചത്, ഭല്ലാലദേവനായി റാണയെ അല്ലാതെ മറ്റാരെ നമ്മള്‍ക്ക് ചിന്തിക്കാന്‍ കഴിയും. എന്നാല്‍ ആരാധകരുടെ ചിന്തകളെ ശരിവെയ്ക്കുന്നതാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍.

ബാഹുബലിയായി രാജമൗലി പരിഗണിച്ചത് ബോളിവുഡ് നടന്‍ ഹൃതിക് റോഷനെയും ബല്‍വാല്‍ദേവനായി ആദ്യം തീരുമാനിച്ചത് നടന്‍ ജോണ്‍ എബ്രഹാമിനെയുമാണ്. സിനിമ ആദ്യം ഹിന്ദിയില്‍ നിര്‍മിച്ചതിന് ശേഷം മറ്റു ഭാഷകളിലേക്ക് ഡബ് ചെയ്യാമെന്നായിരുന്നു രാജമൗലി ഉദ്ദേശിച്ചത്. എന്നാല്‍ ഇവരുടെ രണ്ടുപേരുടെയും ഡേറ്റുകള്‍ ശരിയാകാത്തതിനാലാണ് ഇത് നടക്കാതിരുന്നതെന്നാണ് അറിയുന്നത്.

ഇതേരീതിയില്‍ കട്ടപ്പയുടെ വേഷത്തിനായി നടന്‍ മോഹന്‍ലാലിനെ രാജമൗലി സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വേഷം നടന്‍ സത്യരാജിന്റെ കയ്യില്‍ ഭദ്രമായിരുന്നു. കട്ടപ്പയായി മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും ഇപ്പോള്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ശിവഗാമി ദേവിയുടെ വേഷത്തിലേക്ക് നടി ശ്രീദേവിയെയും മറ്റൊരു വേഷത്തിലേക്ക് ബോളിവുഡ് നടി സോനത്തിനെയും പരിഗണിച്ചിരുന്നവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സോനം കപൂറിനെ ഏത് വേഷത്തിന് വേണ്ടിയാണ് സമീപിച്ചതെന്നത് വ്യക്തമല്ല. അനുഷ്‌ക ഷെട്ടി ചെയ്ത ദേവസേനയുടെ കഥാപാത്രമാണോ അതോ തമന്ന ഭാട്ടിയ ചെയ്ത അവന്തികയുടെ കഥാപാത്രമാണോ എന്നതില്‍ അവ്യക്തത തുടരുന്നു.