ഇരുപത്തിനാല് മണിക്കൂറിനിടെ 161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച് തമിഴ്നാട്

single-img
30 April 2020

തമിഴ്‌നാട്ടിൽ ആശങ്കയുയര്‍ത്തി ഇരുപത്തിനാല് മണിക്കൂറിനിടെ 161 പേര്‍ക്കാണ് തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേരും ചെന്നൈയില്‍ നിന്നാണ്. നഗരത്തില്‍ ഇതുവരെ 906 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഇതുവരെ 2323 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ചിലയിടങ്ങളില്‍ ഇന്നും ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയത് ആശങ്കയുയര്‍ത്തിയിരുന്നു.
നാല് ദിവസം നീണ്ടുനിന്ന സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അവസാനിച്ചതോടെയാണ് ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങി തുടങ്ങിയത്. സാധനങ്ങള്‍ വാങ്ങുന്നതിനായി ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയതോടെ പലയിടത്തും കടകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. റെഡ് സോണ്‍ പ്രഖ്യാപിച്ചിടത്തും തിരക്ക് അനുഭവപ്പെടുന്നുണ്ട്.