രോഹിത് നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ബെസ്റ്റ്; ജന്മദിന ആശംസകള്‍ നേര്‍ന്ന് ഗംഭീര്‍

single-img
30 April 2020

തന്റെ 33ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യയുടെ സൂപ്പർ ഓപ്പണറും ഏകദിന ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ ഓപ്പണറും ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍. സോഷ്യൽ മീഡിയായ ട്വിറ്ററിലൂടെയാണ് ഹിറ്റ്മാന് പിറന്നാള്‍ ആശംസകള്‍ നേരുന്നതിനൊപ്പം ഗംഭീര്‍ പുകഴ്ത്തുകയും ചെയ്തത്.

ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററായ രോഹിത് ശര്‍മയ്ക്കു പിറന്നാള്‍ ആശംകള്‍. ഇത് അദ്ദേഹത്തിന് നല്ലൊരു വര്‍ഷമാവട്ടെ എന്ന് ആശംസിക്കുന്നുവെന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. ഇന്ത്യൻ ടീമിനായി ഗംഭീറും രോഹിത്തും നേരത്തേ കുറച്ചു മല്‍സരങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ആ സമയമുള്ള ഇന്ത്യന്‍ ജഴ്‌സിയില്‍ രോഹിത്തിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ഗംഭീറിന്റെ പിറന്നാള്‍ ആശംസ.