ലോക്ക് ഡൌണ്‍ സാമ്പത്തിക പ്രതിസന്ധി; റിലയൻസ് ഇൻഡസ്ട്രീസ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു

single-img
30 April 2020

കൊവിഡ് 19യുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൌൺ വന്നതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാൽ റിലയൻസ് ഇൻഡസ്ട്രീസും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. കമ്പനിയുടെ സീനിയർ മാനേജ്മെന്റ് തലത്തിലുള്ളവർക്ക് ശമ്പളത്തിൽ 50 ശതമാനം വരെ കുറവ് വരുമെന്നാണ് നിലവിൽ മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.

അതേപോലെതന്നെ 15 ലക്ഷത്തിനു മുകളിൽ വാർഷിക വരുമാനം ഉള്ളവർക്ക് ശമ്പളത്തിൽ 10 ശതമാനം കുറവ് വരുത്തും. ഇതിന്റെ മുന്നോടിയായി മുകേഷ് അംബാനി ഒരു വർഷത്തെ ശമ്പളം വേണ്ടെന്ന് വച്ചെന്നും റിലയൻസ് മാനേജ്മെന്റ് ജീവനക്കാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.