കാസർകോട് നഗരസഭയിലെ പാന്‍മസാല മോഷണം; മുസ്ലിം ലീഗ് പരാതി നല്‍കി

single-img
30 April 2020

കാസർകോട് നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കാസര്‍കോട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്ത പാൻപരാഗ് അടക്കമുള്ള ലഹരി പദാർത്ഥങ്ങൾ നഗരസഭയുടെ ഗോഡൗണിൽ നിന്നും മോഷണം പോയിട്ടുണ്ടെന്നും പ്രസ്തുത നഗരസഭയിലെ കൗൺസിലർമാർ അടക്കം പ്രതികൾ ആണെന്നും സൂചിപ്പിക്കുന്ന രീതിയിൽ ചില പത്രമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വാർത്തകൾ പ്രചരിക്കുകയാണ്.

ഇതിന്‍റെ സത്യാവസ്ഥ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.