ജസ്‌നയെ കണ്ടെത്തിയതായ വാര്‍ത്തകൾ തള്ളി പത്തനംതിട്ട എസ്പി

single-img
30 April 2020

കോളജ് വിദ്യാര്‍ത്ഥിനിയായ ജസ്‌നയെ കാണാതായ സംഭവത്തില്‍ അന്വേഷണ പുരോഗതി ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ പത്തനംതിട്ട എസ്പി കെജി സൈമണ്‍ അറിയിച്ചു. ജസ്‌നയെ കണ്ടെത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വാര്‍ത്ത തള്ളിയ അദ്ദേഹം ചില പോസിറ്റീവ് വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും പറയുകയുണ്ടായി.

വെച്ചൂച്ചിറയില്‍ നിന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് കാണാതായ ജസ്‌നയെ കഴിഞ്ഞ ദിവസം അയൽ സംസ്ഥാനത്ത് നിന്ന് കണ്ടെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണെന്നും പോസിറ്റീവായ വാര്‍ത്ത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് എസ്പിയുടെ അറിയിച്ചത്.

അതേസമയം നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മാറ്റമില്ല.അതിടൊപ്പം മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് സൈബബര്‍ വിദഗ്ധരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018 മാര്‍ച്ച് 20നായിരുന്നു മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് പോയ ജസ്‌നയെ കാണാതായത്.