കേരളത്തില്‍ ഇന്ന് 2 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു; 14 പേര്‍ രോഗ വിമുക്തരായി

single-img
30 April 2020

കേരളത്തില്‍ ഇന്ന് 2 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.ഇതോടുകൂടി ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 497 ആയി. അതേസമയംതന്നെ സംസ്ഥാനത്ത് ഇന്ന് 1 4 പേര്‍ക്കാണ് രോഗം ഭേദമായത് എന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് മലപ്പുറം, കാസർകോട് ജില്ലകളില്‍ ഓരോ വ്യക്തികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. മറ്റൊരാള്‍ക്ക് രോഗം ലഭിച്ചത് സമ്പര്‍ക്കം വഴിയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 111 പേര്‍ ചികിത്സയിലും അല്ലാത്ത 20711 പേര്‍ നിരീക്ഷണത്തിലുമുണ്ട്. 20285 പേര്‍ വീടുകളിലും 426 പേര്‍ആശുപത്രിയിലും കഴിയുന്നു. ഇന്ന് 95 പേരെ ആശുപത്രിയിലാക്കി. ഇന്ന് രോഗമുക്തി നേടിയവരില്‍ പാലക്കാട് – 4 കൊല്ലം -3 , കണ്ണൂര്‍ – 2, കാസര്‍കോട് – 2, പത്തനംതിട്ട -1, മലപ്പുറം -1 , കോഴിക്കോട് -1 എന്നിങ്ങനെയാണ് എണ്ണം.