പോലീസ് ചെയ്യുന്നത് നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ നടപ്പിലാക്കല്‍; അത് പാലിക്കാന്‍ എല്ലാവരും തയ്യാറാകണം: മുഖ്യമന്ത്രി

single-img
30 April 2020

ചെറിയ ഒരു അശ്രദ്ധ പോലും നമ്മളെ രോഗിയാക്കി മാറ്റും. അതുകൊണ്ടുതന്നെ അമിതമായ നിയന്ത്രണമല്ല,
ജനങ്ങളിൽ പോലീസ് അടിച്ചേല്‍പ്പിക്കുന്നത്. അത് ആവശ്യമായതാണ്. നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയാണ് പോലീസ് ചെയ്യുന്നത്. അത് പാലിക്കാന്‍ എല്ലാവരും തയ്യാറാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേപോലെ തന്നെ അതിഥി തൊഴിലാളികളെ തെരുവിലിറക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിൽ സ്പെഷ്യൽ ട്രാക്കിംഗ് ടീം പ്രവർത്തിക്കുന്നു. ഒരോ ഇരുപത് വീടുകളുടേയും ചുമതല രണ്ട് പോലീസുകാർക്ക് വീതം നൽകിയിരിക്കുകയാണ്. വിദേശത്ത് നിന്നും വന്ന ആൾക്കാരുടെ നിരീക്ഷണകാലവധി കഴിഞ്ഞിട്ടുണ്ട്. അവരിൽ പരിശോധന നടത്തേണ്ടവരിൽ നിന്നും സാംപിൾ ശേഖരിക്കും.

അതേസമയം ഹോട്ട് സ്പോട്ട് മേഖലകളിലേക്കുള്ള പ്രവേശനം ഒറ്ററോഡിലൂടെ മാത്രമാക്കി മാറ്റിയിട്ടുണ്ട്.
അവസാന ദിവസങ്ങളിൽ കൂടുതൽ കേസുകൾ വന്ന സാഹചര്യത്തിൽ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ നിയന്ത്രണം കർശനമാക്കി. ഇതിൽ ജില്ല ദുരന്തനിവരാണ അതോറിറ്റിയുമായി ആലോചിച്ച് നിയന്ത്രണം നടപ്പാക്കാനാണ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.