കോവിഡ് അമേരിക്കയെ ശവപ്പറമ്പാക്കി: 24 മണിക്കൂറിനുള്ളിൽ മരിച്ചത് 2221 പേർ

single-img
30 April 2020

ലോകത്തെ ആശങ്കയിലാക്കി കോവിഡ് രോഗം ശമനമില്ലാതെ പടരുകയാണ്.  ആഗോളവ്യാപകമായി ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,28,194 ആയി. അമേരിക്കയില്‍ കോവിഡ് മരണം 61,000 പിന്നിട്ടു. യുഎസില്‍ 24 മണിക്കൂറിനിടെ 2221 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ 765 പേരാണ് ഇന്നലെ ജീവൻ വെടിഞ്ഞത്. 

ലോകത്ത് ചികില്‍സയിലുള്ള കോവിഡ് രോഗികളില്‍ 59,808  പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. ഇതുവരെ 32,19,242 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 10,64,194 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. 

മരണസംഖ്യയില്‍ രണ്ടാമതുള്ള ഇറ്റലിയില്‍ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 27,682 ആയി ഉയർന്നു. രോഗബാധിതര്‍ 2,03,591 പേരാണ്. സ്‌പെയിനില്‍ കോവിഡ് മരണം 24,275 ആണ്. രോഗബാധിതര്‍ 2,36,899 . ബ്രിട്ടനില്‍ കോവിഡ് മരണം 26,097 . രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു,1, 65,221  പേരാണ് ചികില്‍സയിലുള്ളത്.

ജര്‍മ്മനിയില്‍ കോവിഡ് ബാധിതരുടെ എണ്ണം  1,61,539 ആയി. ഫ്രാന്‍സില്‍ രോഗബാധിതരുടെ എണ്ണം 166,420 ആയി. മരണം 24,087 ആയി. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.