തൊഴിൽ നഷ്ടപ്പെട്ട 26 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചു: തകർന്നു തരിപ്പണമായി അമേരിക്കൻ സമ്പദ് വ്യവസ്ഥ

single-img
30 April 2020

കൊറോണ വെെറസ് വ്യാപനത്തിൻ്റെ ഫലമായി താർന്നു തരിപ്പണമായി അമേരിക്കൻ സമ്പദ് വ്യവസ്ഥ. കോ​വി​ഡ് വൈ​റസ് വ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പു​തി​യ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ സ​ന്പ​ദ്‌വ്യ​വ​സ്ഥ​യി​ൽ 4.8 ശ​ത​മാ​നം ഇ​ടി​വാണ് രേഖപ്പെടുത്തിയത്. വാ​ണി​ജ്യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ചുള്ള റിപ്പോർട്ടുകളിലാണ് ഇക്കാര്യം പറയുന്നത്. 

ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന പാ​ദ​ത്തി​ൽ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം 2.1 ശ​ത​മാ​നം വ​ർ​ധി​ച്ചി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ബി​സി​ന​സു​ക​ളും വ്യാ​പാ​​ര സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടു​ക​യും ഉ​പ​യോ​ക്താ​ക്ക​ൾ ചെ​ല​വു ചു​രു​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ഗ​മ​നം.

വൈ​റ​സ് വ്യാ​പ​നം അ​മേ​രി​ക്ക​ൻ സ​മ്പദ്‌വ്യ​വ​സ്ഥ​യി​ൽ ചെ​ലു​ത്തി​യ സ്വാ​ധീ​ന​ത്തി​ന്‍റെ ആ​ദ്യ സൂ​ച​ക​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ബി​സി​ന​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ബ​ന്ധി​ത​മാ​യ​തി​ന് പു​റ​മേ 26 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്കാ​ണ് തൊ​ഴി​ലു​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യും തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത​ത്.

കോ​വി​ഡി​നെ തു​ട​ർ​ന്ന് ആ​ഗോ​ള സ​ന്പ​​ദ്‌വ്യ​വസ്ഥ മൂ​ന്നു ശ​ത​മാ​നം ചു​രു​ങ്ങു​മെ​ന്ന് ഈ ​മാ​സ​മാ​ദ്യം ഐ​എം​എ​ഫ് മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രു​ന്നു.