കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം; അടൂര്‍ പ്രകാശ് എംപിക്കെതിരെ കേസെടുത്തു

single-img
30 April 2020

ലോക്ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ചതിന് അടൂര്‍ പ്രകാശ് എംപിക്കെതിരെ പോലീസ് കേസെടുത്തു. ഇന്ന് നെടുമങ്ങാട് കോടതി സമുച്ചയത്തിന് മുന്നില്‍ അഭിഭാഷക കൂട്ടായ്മയുടെ ഭക്ഷ്യ കിറ്റ് വിതരണ പരിപാടിയില്‍ പങ്കെടുത്തതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ഈ പരിപാടിയിൽ 50ൽ കൂടുതൽ ആളുകളുടെ സാന്നിധ്യമുണ്ടായത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് നെടുമങ്ങാട് പോലീസാണ് കേസെടുത്തത്.

അതേസമയം പോലീസിന്റെ നടപടി രാഷ്ട്രീയപ്രേരിതമെന്നാണ് അടൂര്‍ പ്രകാശിന്റെ ആരോപണം. ഇതേരീതിയില്‍ പരിപാടി സംഘടിപ്പിച്ചിട്ടും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുത്തില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം പോത്തന്‍കോട് സ്കൂളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ദുരിതാശ്വാസഫണ്ട് സ്വീകരിച്ച പരിപാടിയില്‍ ലോക്ഡൗണ്‍ ലംഘനം നടന്നെന്ന് കാണിച്ച് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കിയിരുന്നു.