ഇർഫാൻ ഖാനൊപ്പമുണ്ടായിരുന്ന മനോഹരനിമിഷങ്ങളുടെ ഓർമ്മ പുതുക്കി നടി പാർവതി

single-img
30 April 2020

ഇന്ത്യൻ സിനിമയുടേതുമാത്രമല്ല ലോകസിനിമയിലെ കൂടി നഷ്ടമാണ് നടൻ ഇരപ്‍പാൻ ഖാന്റെ വിയോഗം. ചലിച്ചിത്രലോകത്തെ നിരവധി താരങ്ങൾ ഇതിനോടകം തന്നെ ഇർഫാൻ ഖാന്റെ മരണത്തിൽ അനുശോചിച്ചും ഓർമ്മകൾ പങ്കുവച്ചു രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഇർഫാനോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. പാർവതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ഖരീബ് ഖരീബ് സിംഗിളി’ല്‍ഇര്‍ഫാനായിരുന്നു നായകന്‍. ഇര്‍ഫാനുമൊന്നിച്ചുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് പാര്‍വതിയുടെ കുറിപ്പ്.

For that persistent ever-curious artistic spirit that created worlds from scratch, for always including your fellow…

Posted by Parvathy Thiruvothu on Wednesday, April 29, 2020

തുടക്കം മുതലേ നിങ്ങളുടെ കഴിവ് കൊണ്ട് മറ്റൊരു ലോകം സൃഷ്ടിച്ചതിന്, അത്തരം സൃഷ്ടികളുടെ സന്തോഷത്തില്‍ എല്ലായ്പ്പോഴും നിങ്ങളുടെ സഹതാരങ്ങളെ ഉള്‍പ്പെടുത്തിയതിന്, മാനുഷികമായ തെറ്റുകളും സ്വത്വത്തിലെ ഔദാര്യവും സ്വന്തമാക്കിയതിന്, ഇത് തുടക്കമാണെന്ന് എപ്പോഴും വിശ്വസിച്ചതിന്….എന്നും ഓര്‍ക്കുന്നു ഇര്‍ഫാന്‍ പാര്‍വതി കുറിച്ചു.

ഒരുമിച്ചുള്ള ചിത്രത്തിന് ശേഷം പിന്നീട് പലവേദികളിലും പാർവതി മികച്ച നടിയാണെന്ന് ഇർഫാൻ തുറന്നു പറഞ്ഞിട്ടുണ്ട്. ‘ഖരീബ് ഖരീബ് സിംഗിളില്‍ മുപ്പതുകളുടെ മധ്യത്തിലുള്ള വിധവയായ ജയ ശശിധരന് എന്ന കഥാപാത്രമായി പാര്‍വതി എത്തിയപ്പോള്‍ യോഗി എന്ന കവിയായാണ് ഇര്‍ഫാന്‍ വേഷമിട്ടത്. തനുജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തത്.