ആഗോള മികവിൽ അമീറ: 145ലധികം രാജ്യങ്ങളിലെ വിദ്യാർത്ഥികളെ പിന്തള്ളി മൂന്നാം റാങ്ക് സ്വന്തമാക്കി ഈ മലയാളി പെൺകുട്ടി

single-img
30 April 2020

ബ്രിട്ടീഷ് ചാർട്ടേഡ് അക്കൗണ്ടൻസി ACCA പരീക്ഷയിൽ  ആഗോളതലത്തില്‍ മൂന്നാം റാങ്കിന് കേരളത്തിൽ നിന്നുള്ള അമീറ അർഹയായി. കോഴിക്കോട് വടകര സ്വദേശിയാണ്. 145 ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിലാണ് അമീറ ഈ മികച്ച വിജയം കൈവരിച്ചത്. ACCA യുടെ പ്രൊഫഷണൽ പേപ്പറായ AFM  അഡ്വാൻസ് ഫിനാൻഷ്യൽ മാനേജ്മെൻ്റിലാണ്  നേട്ടത്തിന് അർഹയായത്. വടകര ഓർക്കാട്ടേരി ഉമർ-ആയിഷ  ദമ്പതികളുടെ മകളാണ്. അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് കൂടിയാണിത്. കോഴിക്കോട് FWI    ഫിനാൻസ് സ്കൂളിലാണ് അമീറ പഠിച്ചത്. കഴിഞ്ഞ വർഷങ്ങളിലും  ഇതേ  സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക്  ആഗോളതലത്തിൽ റാങ്ക് ലഭിച്ചിരുന്നു. 

ACCA പഠനത്തിന്  ഏറ്റവും കുറഞ്ഞ ചിലവും   മികച്ച  അധ്യാപകരും ഉള്ളതിനാലാണ്  കോഴിക്കോട് FWI ഫിനാൻസ് സ്കൂൾ തിരഞ്ഞെടുത്തതെന്ന് അമീറ പറഞ്ഞു. ഇത്ര വലിയ നേട്ടം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും  അമീറ കൂട്ടിച്ചേർത്തു.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനാഷണൽ ചാർട്ടേഡ് അക്കൗണ്ടൻസി ബോർഡാണ് ACCA. ലോകത്ത് 178ലധികം  രാജ്യങ്ങൾ അംഗീകരിച്ച എക അക്കൗണ്ടൻസി ബോർഡ് എന്നുള്ളത് ഇതിനെ മികവുറ്റതാക്കുന്നു. ആകെയുള്ള 13 പേപ്പറുകളിൽ ആദ്യത്തെ 9 പേപ്പറുകൾ പാസായാൽ തന്നെ ഇന്ത്യയിലെ മൾട്ടിനാഷണൽ കമ്പനികളിൽ  അറുപതിനായിരം രൂപയോളവും വിദേശ രാജ്യങ്ങളിലെ  കമ്പനികളിൽ ഒന്നരലക്ഷം രൂപയോളം ശമ്പളത്തോടു കൂടി ജോലി ലഭിക്കാറുണ്ടെന്നുള്ളതാണ് പ്രത്യേകത. . 

ബഹുരാഷ്ട്ര കമ്പനികളിലെ പുതിയ പ്രവണതകൾ സമയബന്ധിതമായി സിലബസിൽ ഉൾപ്പെടുത്തുന്നതിനാൽ, ടാക്സ്, ഫിനാൻസ്, അക്കൗണ്ടിംഗ്, ബിസിനസ് അനലിറ്റ്ക്സ് മേഖലകളിലെ ഉയർന്ന മാനേജീരിയൽ പൊസിഷനികളിലേക്ക് പ്രഥമ പരിഗണന നൽകുന്നത് ACCA പ്രഫഷണലുകൾക്കാണ്.8500ൽ അധികം മൾട്ടിനാഷണൽ കമ്പനികൾ അടങ്ങിയ അപ്രൂവ്ഡ്  തൊഴിൽ ദാതാക്കളും ACCA ക്കുണ്ട്. ACCA യോഗ്യത നേടിയ ആൾക്ക് പല രാജ്യങ്ങളിലും  ടാക്സ്, ഓഡിറ്റിങ്ങ്, ധനകാര്യ സംബന്ധമായ കാര്യങ്ങളിൽ പരിശോധന സാക്ഷ്യപ്പെടുത്തി ഒപ്പിടാൻ അധികാരവുമുണ്ട്. 

പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. ഗ്രൂപ്പ് ഏതുമാകാം.ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷ പോലെ ഒരു ഗ്രൂപ്പിലെ എല്ലാ പേപ്പറും ഒന്നിച്ച് പാസാക്കണമെന്ന നിബന്ധനയില്ല. വിദ്യാർത്ഥികളുടെ സൗകര്യമനുസരിച്ച് പേപ്പറുകൾ ഓരോന്നായും ഒന്നിച്ചായും എഴുതാം. സ്ഥിരോത്സാഹത്തോട് കൂടി പഠിച്ച നിരവധി  ശരാശരി വിദ്യാർത്ഥികൾ രണ്ടര വർഷം കൊണ്ട് ACCA യോഗ്യത നേടിയെടുത്തിട്ടുണ്ട്.

ACCA കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്നു അമീറ പറയുന്നു. അംഗീകൃത പഠനകേന്ദ്രവും (Approved Learning Partner) പഠന ചിലവഒമാണത്. 

പാഠ്യ, പാഠ്യേതര രംഗങ്ങളിലെ ACCAയുടെ മികവിന്റെ അംഗീകാരമായ Approved Learning Partner പദവി ലോകത്ത് ഏകദേശം 200 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണുള്ളത്. Approved Learning Partner ( Gold) പദവി നേടിയ മലബാറിലെ ആദ്യത്തെ വിദ്യാഭ്യാസ  സ്ഥാപനവുമാണ് FWI ഫിനാൻസ് സ്കൂൾ. എസിസിഎ തന്നെ പരിശീലനം നൽകിയ അധ്യാപകർ, ലോകോത്തര നിലവാരമുള്ള ക്ലാസ്സ് മുറികൾ, ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ അടങ്ങിയ ഡിജിറ്റൽ ലൈബ്രറി, പഠന മികവിന് വേണ്ടി എസിസിഎ തന്നെ  നിഷ്കർഷിച്ചിട്ടുള്ള 15 ൽ അധികം ബൗദ്ധിക സൗകര്യങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. മികച്ച അധ്യാപകരാൽ ഏറെ പ്രസിദ്ധമാണ് ഈ സ്ഥാപനം. വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള അധ്യാപകരും ഇവിടെയുണ്ട്. 

ഇന്ന് കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഈ കോഴ്സിന് രണ്ട് ലക്ഷം രൂപയോളം ട്യൂഷൻ ഫീസും, രജിസ്ട്രഷൻ, എക്സാം എന്നീ ഫീസുകളുമടക്കം  4 ലക്ഷം  മുതൽ അഞ്ച് ലക്ഷം വരെ  ഈടാക്കുന്നു

ഇന്ത്യയിലെ വിദ്യാർത്ഥികളുടെ സാഹചര്യങ്ങൾക്കനുസരിച്ച് ACCA രൂപകല്പന ചെയ്ത ।SDC Direct Scheme ന്റെ ഭാഗമാണ് FWI ഫിനാൻസ് സ്കൂൾ. മറ്റു സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഫീസിൽ രണ്ടു ലക്ഷം രൂപയോളം കുറവാണിവിടെ. Tuition Fee, ACCA Initial Registration Fee, 13 Paper Exam Fee, Study Material from approved content Provider ( Kaplan ), Extra Curriculum activities, Corporate training, ഉൾപ്പെടെ 2,60,000 രൂപയാണിവിടെത്തെ ഫീസ്.

എസിസിഎയുടെ കൂടെ പ്രഫഷണൽ ബികോം, എംകോം ക്ലാസും ഇവിടെ നടത്തുന്നുണ്ട്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവുമുണ്ട്.

 ACCAയുടെ ആദ്യ മൂന്നു പരീക്ഷയിൽ 80 % ൽ അധികം മാർക്ക് വാങ്ങുന്നവർക്ക് സിംപ്സൺ സ്കോളർഷിപ്പിന് അപേക്ഷിക്കാം. അഡ്മിഷന് വേണ്ടി പ്രത്യേകം പരീക്ഷ ഇല്ല. ആദ്യ മൂന്നു പേപ്പർ പാസായവർക്ക് Diploma in Accounting and Business ഉം 

ആദ്യ 9 പേപ്പറുകൾ പാസ്സായ വിദ്യാർത്ഥികൾക്ക് ഓക്സ്ഫോർഡ് ബ്രൂക്സ് യൂണിവേഴ്സിറ്റിയുടെ BSc Applied Accountancy ബിരുദവും  ലഭിക്കുന്നതാണ്. ACCA യോഗ്യത നേടുന്നതോടൊപ്പം ഓക്സ്ഫർഡ് ബ്രൂക്‌സ് യൂണിവേഴ്സിറ്റിയുടെ MBA ബിരുദവും നേടിയെടുക്കാവുന്നതാണ്.

കോഴിക്കോട് കല്ലായി റോഡിലെ ജയലക്ഷ്മി ടെക്സ്റ്റയിൽസിന് എതിർവശമുള്ള ആര്യവൈദ്യശാല ബിൽഡിംഗിലെ ആറാം നിലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഇന്ത്യൻ CMA കോഴ്സിന്റെ തൃശൂർ ചാപ്റ്ററിന്റെ ഏക അംഗീകൃത പഠന കേന്ദ്രം കൂടിയാണിത് .കൂടുതൽ വിവരങ്ങൾക്ക് 8330812121, 9072328500 എന്ന നമ്പരിൽ ബന്ധപ്പെടാം. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ https://forms.gle/L1UKFzu2RzZEBnYX7 എന്ന ലിങ്ക് ഉപയോഗിക്കാം.