ചന്ദ്രനില്‍ നിന്ന്​ ഭൂമിയില്‍ പതിച്ച ശിലാകഷണം 25 ലക്ഷം ഡോളറിന് ലേലം ചെയ്തു

single-img
30 April 2020

ലണ്ടൻ: ചന്ദ്രനിൽ നിന്ന് ഭൂമിയിൽ പതിച്ച ശിലാ കഷണം ലേലം ചെയ്തു. 25 ലക്ഷം ഡോളറിനാണ് ലേലം നടന്നത്. സഹാറ മരുഭൂമിയില്‍ നിന്ന്​ ലഭിച്ച ശിലാകഷണത്തിന്​ 13.5 കി.ഗ്രാം ഭാരമുണ്ട്​. ഛിന്നഗ്രഹവുമായോ വാല്‍നക്ഷത്രവുമായോ കൂട്ടിയിടിച്ചാണ്​ ഈ വസ്തു ഭൂമിയില്‍ പതിച്ചതെന്നാണ്​ കരുതുന്നത്​. എന്‍.ഡബ്ല്യു.എ എന്നാണ്​ ഇതിനു പേരു നല്‍കിയിരിക്കുന്നത്​.

ചന്ദ്രനില്‍ നിന്ന്​ 650 കി.ഗ്രാം പാറക്കഷണങ്ങള്‍ ഭൂമിയിലെത്തിയിട്ടുണ്ട്​. സഹാറയില്‍ നിന്ന്​ ലഭിച്ച ശില യു.എസിലെ അപ്പോളോ സ്​പേസ്​ മിഷന്‍സ്​ ടു ദ മൂണിലെത്തിച്ചപ്പോഴാണ്​ ചന്ദ്രന്റെ ഭാഗമാണെന്നറിഞ്ഞത്.ചന്ദ്രനില്‍ നിന്ന്​ ഭൂമിയിലേക്ക്​ വീണ അഞ്ചാമത്തെ ശിലയാണിത്​.

ലണ്ടനിലെ ലേലവില്‍പ്പന സ്​ഥാപനമായ ക്രിസ്​റ്റീസില്‍ നടന്ന സ്വകാര്യ ലേലത്തിലാണ്​ എന്‍.ഡബ്ല്യു.എ വിറ്റുപോയത്.ഭൂമിക്കു പുറത്ത് മറ്റൊരു ലോകത്തു നിന്നുള്ള ഒരു സാധനം സ്പർശിക്കുന്നത് നമുക്കത്​ അവിസ്​മരണീയമാണെന്ന്​ ക്രിസ്​റ്റീസ്​ മേധാവി ജയിംസ്​ ഹിസ്​ലോപ്​ പറഞ്ഞു