ഗുണ്ടാ സംഘത്തിന്റെ ആക്രമണം; തൃശൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

single-img
29 April 2020

തൃശൂർ ജില്ലയിലെ കാറളത്ത് ​ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ വെട്ടേറ്റ് യുവാവ് മരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായ സി വി വാസുവിന്റെ മകന്‍ പുല്ലത്തറ ചങ്കരംങ്കണ്ടത്ത് വിഷ്ണു വാഹിദ് (22) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. ആക്രമണം നടത്തിയവരും വിഷ്ണുവും തമ്മിൽ മുൻവൈരാ​ഗ്യമുണ്ടായിരുന്നു.

ഇവർ തമ്മിലുണ്ടായിരുന്ന പ്രശ്നം സംസാരിച്ചുതീർക്കാം എന്ന് പറഞ്ഞ് വിഷ്ണുവിനെയും സുഹൃത്തുക്കളെയും പ്രതികൾ വിളിച്ചുവരുത്തുകയായിരുന്നു. പള്ളത്തിന് സമീപത്തുള്ള ഇത്തിൾകുന്ന് പാടത്തേക്ക് ഇവരെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടയായ കാറളം കണ്ണന്റെ നേതൃത്വത്തിലുള്ള പത്തോളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവര്‍ പോലീസിനോട് പറഞ്ഞു.