സിറിയയിൽ ബോംബ് ഘടിപ്പിച്ച ട്രക്ക് മാർക്കറ്റിലേക്ക് ഓടിച്ചു കയറ്റി: സ്ഫോടനത്തിൽ 11 കുട്ടികള്‍ ഉള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടു

single-img
29 April 2020

വടക്കന്‍ സിറിയയിലെ അഫ്രന്‍ നഗരത്തില്‍ ഭീകരാക്രമണം. 11 കുട്ടികള്‍ ഉള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തിരക്കുള്ള മാര്‍ക്കറ്റിലേക്ക്‌ ബോംബ്‌ ഘടിപ്പിച്ച ട്രക്ക്‌ ഇടിച്ചു കയറ്റുകയായിരുന്നു.

47 പേര്‍ക്ക്‌ സ്‌ഫോടനത്തില്‍ പരിക്കേറ്റതായാണ്‌ റിപ്പോര്‍ട്ട്‌. സിറിയയിലെ കുര്‍ദ്‌ വിമത പോരാളികളാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ തുര്‍ക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചു. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ആറ്‌ പേര്‍ തുര്‍ക്കി പിന്തുണയുള്ള വിമത പോരാളികളാണെന്നും റിപ്പോര്‍ട്ടുണ്ട്‌.

ഭീകര സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ സൂചന. ചൊവ്വാഴ്‌ച പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം.