കോൺഗ്രസ് നേതാക്കളെ ദുരന്ത ഭൂമിയിലെ കഴുകൻമാരെന്ന് വിശേഷിപ്പിച്ച് മന്ത്രി എം എം മണി

single-img
29 April 2020

സംസ്ഥാനം കൊറോണ ഭീഷണിയിൽ നിൽക്കുന്ന സമയത്ത് സർക്കാരിനെതിരെ വിമർശനമുന്നയിക്കുന്ന പ്രതിപക്ഷ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എംഎം മണി. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർത്ത കോൺഗ്രസ് നേതാക്കളെ വിമർശിച്ചാണ് മന്ത്രി എത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് നിരവധി പ്രതിപക്ഷ നേതാക്കൾ സംസ്ഥാനസർക്കാരിനെതിരെ വിമർശനവുമായെത്തി യിരുന്നു.അതിന് പ്രതികരണവുമായാണ് എംഎം മണിയുടെ പെയ്സ്ബുക്ക് പോസ്റ്റ്.

നിയമവും ചട്ടവും നോക്കാതെ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിന് ഏറ്റ തുടര്‍ച്ചയായ രണ്ടാമത്തെ പ്രഹരമാണ് ഹൈക്കോടതി ഉത്തരവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദുരന്തഭൂമിയില്‍ കാണുന്ന കഴുകന്മാരുടെ മാനസികാവസ്ഥയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം അധഃപതിച്ചതിന്‍റെ തെളിവാണ് അവരുടെ ആഘോഷമെന്നാണ് എം എം മണി കുറിച്ചത്.