ഇര്‍ഫാന്റെ ഖാന്റെമരണം; സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചരണവുമായി സംഘപരിവാർ

single-img
29 April 2020

ബോളിവുഡ് താരം നടന്‍ ഇര്‍ഫാന്റെ ഖാന്റെ മരണത്തില്‍ വിദ്വേഷ പ്രചരണവുമായി സംഘപരിവാർ അനുകൂല സോഷ്യല്‍മീഡിയാ ഹാന്‍ഡിലുകള്‍. “ഒരു ജിഹാദി കൂടി ഇല്ലാതായി” എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷപ്രചരണം നടക്കുന്നത്.

ഫേസ്ബുക്കില്‍ തസഞ്ജന ഹിന്ദു, ട്വിറ്ററില്‍ ചന്ദ്രശേഖര്‍ യാദവ്, റോക്കി ബന്ന എന്നിങ്ങിനെ പേരുകളുള്ള അക്കൗണ്ടിലാണ് വിദ്വേഷപരാമര്‍ശങ്ങള്‍ വന്നത്. ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെ പലരും പോസ്റ്റുകള്‍ പിന്‍വലിക്കുകയും ചെയ്ത പോസ്റ്റുകളിൽ എഡിറ്റ് ചെയ്യുകയും ചെയ്തു. ചാനൽ അവതാരകന്‍ അനുരാഗ് മുസ്‌കാന്‍ ഇര്‍ഫാന് അനുശോചനമറിയിച്ച് പങ്കുവെച്ച ട്വീറ്റിലായിരുന്നു ചന്ദ്രശേഖര്‍ യാദവിന്റെ വിദ്വേഷ പരാമര്‍ശം

“ഒരു തീവ്രവാദിയുടെ എണ്ണം കൂടി കുറഞ്ഞു” എന്നായിരുന്നു ഇയാളുടെ പരാമര്‍ശം. ഈ ട്വീറ്റിനെതിരെ വിമര്‍ശനം വന്നതോടെ ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് തന്നെ റിമൂവ് ചെയ്തു.” രാജ്യത്തെ ഒരു ജിഹാദി കൂടി ഇല്ലാതായി എന്നായിരുന്നു സഞ്ജന ഹിന്ദു എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ്. എന്നാൽ പിന്നീട് ഈ പോസ്റ്റ് എഡിറ്റ് ചെയ്ത് മാറ്റി.

ഇന്ന് രാവിലെയാണ് 54 കാരനായ ഇര്‍ഫാന്‍ ഖാന്‍ മരിക്കുന്നത്. മുൻപ് കാന്‍സര്‍ രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ഖാനെ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.