പ്രവാസി വ്യവസായിയുടെ മരണം; ക്രിമിനല്‍ ഇടപെടലുകളും കൊലപാതക സാധ്യതകളും തള്ളി ദുബായ് പോലീസ്

single-img
29 April 2020

യുഎഇയിലെ പ്രമുഖ വ്യവസായിയും വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിയുമായ ജോയി അറക്കലിന്‍റെ മരണം ആത്മഹത്യയാണെന്ന വെളിപ്പെടുത്തലുമായി ദുബായ് പോലീസ്. ഇദ്ദേഹം സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.

‘കെട്ടിടത്തിന്‍റെ 14ാം നിലയില്‍ നിന്ന് ഒരാള്‍ ചാടി ആത്മഹത്യ ചെയ്തു എന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ബിസിനസുകാരനായ ഇദ്ദേഹം സാമ്പത്തിക പ്രതിസന്ധി കാരണമാണ് ആത്മഹത്യ ചെയ്തത്’ എന്ന് ദുബായ് പോലീസ് വ്യക്തമാക്കി. ഈ മാസം 23നായിരുന്നു ഇദ്ദേഹം ദുബായില്‍ മരിച്ച വിവരം പുറത്തുവന്നത്. പക്ഷെ മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിരുന്നില്ല.

ദുരൂഹത ഉണ്ടാകാതിരിക്കാന്‍ മരണത്തില്‍ മറ്റ് ക്രിമിനല്‍ ഇടപെടലുകളും കൊലപാതക സാധ്യതകളും അന്വേഷണത്തിന് ശേഷം പോലീസ് തള്ളിക്കളഞ്ഞു. മാത്രമല്ല, മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി വിട്ടുനല്‍കാന്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടതായും ദുബായ് പോലീസ് അറിയിച്ചു.
നാട്ടില്‍ നിരവധി ജീവകാരുണ്യ സംരംഭങ്ങള്‍ക്കും ഡയാലിസിസ്, ഭവനനിര്‍മ്മാണ പദ്ധതികള്‍ക്കും നേതൃത്വം നല്‍കിയിരുന്ന ഇദ്ദേഹത്തിന്റെ. ഭാര്യ: സെലിന്‍. മക്കള്‍: അരുണ്‍, ആഷ്‌ലി.