രോഗവ്യാപനമുണ്ടായത് സര്‍ക്കാരിന്‍റെ കയ്യിലിരിപ്പുകൊണ്ട്; വി മുരളീധരന്റെ പ്രസ്താവന ശുദ്ധ വിവരക്കേടെന്ന് മുഖ്യമന്ത്രി

single-img
29 April 2020

കേരളത്തിൽ കൊറോണ രോഗ വ്യാപനം ഉണ്ടായത് സംസ്ഥാന സര്‍ക്കാരിന്‍റെ കയ്യിലിരിപ്പു കൊണ്ടാണ് എന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വി മുരളീധരൻ നടത്തിയത് കേന്ദ്രമന്ത്രിക്ക് ചേർന്ന പ്രതികരണമല്ലെന്നും ശുദ്ധ വിവരക്കേടാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ സര്‍ക്കാരിന്‍റെ കയ്യിലിരിപ്പുകൊണ്ടാണ് രോഗവ്യാപനമുണ്ടായതെന്ന് ഫേസ്ബുക്കിലെ കുറിപ്പിലായിരുന്നു വി മുരളീധരൻ വിമർശനം ഉന്നയിച്ചത്. “കേരളാ സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായി. അമിത ആത്മവിശ്വാസം കൊണ്ടാണ് കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍സോണായി പ്രഖ്യാപിച്ചത്.

ഇവ പറഞ്ഞുതീരും മുന്‍പേ റെഡ് സോണായി. കേരളം ലോകത്തിനാകെ മാതൃകയാണെന്നു മുഖ്യമന്ത്രിയും സര്‍ക്കാരും പിആറുകാരും ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഈ മേനിപറച്ചില്‍കേട്ടു പിണറായിയുടെ കണ്ണ് മഞ്ഞളിച്ചുപോയി. ഇനിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെ പെരുമാറണമെന്നും” മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു.